Advertisement

കോൺഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചു : നരേന്ദ്ര മോദി

March 20, 2019
1 minute Read

കോൺഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ കുടുംബവാഴ്ച്ചയെ തള്ളി ജനങ്ങൾ സത്യസന്ധതക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി എഴുതിയ ബ്ലോഗിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് രംഗത്ത് മോദി ഭരണത്തിന് കീഴിലാണ് എല്ലാ ഭരണ ഘടനാ സ്ഥാപനങ്ങളെയും ഇല്ലാതാക്കിയതെന്ന് പ്രിയങ്ക ഗാന്ധിയും ആർ എസ് എസാണ് രാജ്യത്ത് ഏറ്റവും വലിയ കുടുംബ വാഴ്ച്ചയുള്ള സംഘടനയെന്ന് കപിൽ സിബലും വിമർശിച്ചു.

ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് കുടുംബം രാജ്യത്തെ ഭരണ ഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ജനങ്ങൾ ഇനി അതിന് അനുവദിക്കില്ലെന്നുമായി പ്രധാനമന്ത്രി ബ്ലോഗിലൂടെ വിമർശിച്ചത്. മാധ്യമങ്ങൾ മുതൽ പാർലമെൻറ് വരെയും സൈനീകർ മുതൽ സംസാര സ്വതന്ത്ര്യം വരെ ഇല്ലാതാക്കി. 2014ൽ ജനങ്ങൾ വിജയപ്പിച്ചതിന് ശേഷം സർക്കാർ രാജ്യത്തെ ഒന്നമതായി കണ്ടു.

Read Also : തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമെന്ന് നരേന്ദ്ര മോദി

അതിന് ശേഷമായിരുന്നു ഭരണകർത്താക്കൾക്ക് കുടുംബമുണ്ടായിരുന്നുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്തെ മുഴുവൻ ഭരണ ഘടനാ സ്ഥാപനങ്ങളും നശിപ്പിച്ചുവെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.

ആർഎസ്എസ് തന്നെ കുടുംബവാഴ്ച്ചയുള്ള സംഘടനായാണെന്നും ആ കുടുംബത്തിൽ നിന്നാണ് ബി ജെ പിയുടെ മുഖ്യമന്ത്രിമ്മാരും മന്ത്രിമ്മാരും വരുന്നതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബലും വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top