ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ വിശ്വാസ വോട്ട് നേടി

ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ വിശ്വാസ വോട്ട് നേടി. ഇരുപത് എംഎൽഎമാരാണ് സർക്കാരിനൊപ്പം നിന്നത്. പതിനഞ്ച് എംഎൽഎമാർ എതിർത്തു. പന്ത്രണ്ട് എംഎൽഎമാരുളള ബിജെപിക്ക് എംജിപി, ജിഎഫ്പി പാർട്ടികളുടെ മൂന്ന് വീതം എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും അടക്കം 21പേരുടെ പിന്തുണയുണ്ട്. ഇതിൽ 20 എംഎൽഎമാരാണ് പിന്തുണച്ചത്.
മൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിയോഗത്തിന് ശേഷം ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ബി ജെ പി വേഗത്തിൽ പൂർത്തിയാക്കി സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിൻറെ മുന്നിലുള്ള ആദ്യ വെല്ലുവിളി വിശ്വസ വോട്ടെടുപ്പിൽ വിജയിക്കുകയെന്നതാണ്.
Read Also : പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവാലിക്കറും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്തതോടെ സർക്കാരിന് പിന്തുണ നൽകി കൊണ്ടിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ അതൃപ്തി അറിയിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ പുലർച്ചെയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായും സുധിൻ ധവാലിക്കർ, വിജയ് സർദേശായി എന്നിവർ ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വസ വോട്ടെടുപ്പിൽ ഭൂരിപക്ഷമുണ്ടാകുമെന്ന ആത്മവിശ്വസത്തിലാണ് ബിജെപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here