മോദിയെ വിമർശിച്ചു; നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ

മോദിയെ വിമർശിച്ചതിന് നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ. ബോയ്‌കോട്ട് നെറ്റ്ഫഌക്‌സ് എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പെയിൻ.

‘ഇന്ത്യൻ ഇലക്ഷൻസ് | പാട്രിയോട് ആക്ട് വിത്ത് ഹസൻ മിൻഹാജ്’ എന്ന വീഡിയോയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ടൈംസ് നൗവിനെ ഇന്ത്യയുടെ സ്വന്തം നാൻസി ഗ്രെയ്‌സ് എന്നാണ് വീഡിയോയിൽ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയായശേഷം സമൂഹത്തിലുണ്ടായ കളങ്കങ്ങൾക്ക് മോദിയെ ഉത്തരവാദിയാക്കിക്കൊണ്ടുള്ളതാണ് വീഡിയോ.

Read Also : നെറ്റ്ഫ്‌ളിക്‌സ് ഉപയോഗം അമിതമായി; യുവാവ് ആശുപത്രിയിൽ

ഇതിന്റെ പേരിലാണ് ഹസനെതിരെ മോദി അനുകൂലികൾ രംഗത്തെത്തിയിരിക്കുന്നത്. ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും ഭാരതസർക്കാറിനെ അവഹേളിക്കുന്നതാണെന്നും ആരോപിച്ചാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ ബാലാകോട്ടിലെ തീവ്രവാദ ക്യാമ്പിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് പാക് അനുകൂല കഥയാണ് ഹസൻ നൽകിയതെന്നും സംഘപരിവാർ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top