വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം ഇന്ന് മലപ്പുറത്ത്

dengue fever grips kerala New dengue virus found in Kerala

വെസ്റ്റ് നൈൽ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘങ്ങൾ ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എൻഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടർ കൺട്രോൾ റിസർച്ച് സെൻററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തുന്നത്.

വെസ്റ്റ് നൈൽ ബാധിച്ച് മരിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻറെ വേങ്ങര എ ആർ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യ പരിശോധന. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ നിർദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും.

Read Also : എന്താണ് വെസ്റ്റ് നൈൽ പനി ? രോഗലക്ഷണങ്ങൾ എന്തൊക്കെ ? എങ്ങനെ പ്രതിരോധിക്കാം ?

സംസ്ഥാനത്ത ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് പടർന്ന് പിടിക്കുന്ന വെസ്റ്റ് നൈൽ പനി. നേരത്തെ വേങ്ങരയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസ്സുകാരൻ മരിച്ചതോടെ ജനങ്ങളെല്ലാം ഭീതിയിലായി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈൽ. ഇത്തരം വൈറസ് ബാധയേൽക്കുന്നവരിൽ 150ൽ ഒരാൾക്ക് മാത്രമാണ് രോഗം മൂർഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയാൽ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top