വിദേശത്ത് മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് ശ്രീലങ്കക്കാരിയുടെ മൃതദേഹം

വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ചു. സൗദിയില്‍ മരിച്ച കോന്നി സ്വദേശി കുമ്മണ്ണൂര്‍ റഫീഖിന്റെ മൃതദേഹമാണ് മാറി നാട്ടിലെത്തിച്ചത്. റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ സ്വദേശിയുടെ മൃതദേഹമാണ് നാട്ടിലെത്തിയത്.

ഇന്ന് രാവിലെയാണ് എയര്‍ലൈന്‍സ്‌ വിമാനത്തില്‍ മൃതദേഹമെത്തിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയത് വ്യക്തമായത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ച ശേഷം മൃതദേഹം മാറിപ്പോയ കാര്യം സ്ഥിരീകരിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോന്നിയില്‍ തന്നെയുള്ള മോര്‍ച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് റഫീഖ് സൗദിയില്‍ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top