നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി

നീരവ് മോദിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച കാര്യം ബ്രിട്ടിഷ് അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തു.
നീരവ് മോദിയെ അറസ്റ്റ് ചെയ്ത നടപടിയെ ഇന്ത്യ സാഗതം’ ചെയ്തു.മോദിയെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ളള്ള നടപടികൾ ബ്രിട്ടിഷ് ഗവൺമെന്റുമായി ചർച്ച ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിപ്പിന്റെ വ്യാപ്തി ഇന്ത്യ ലണ്ടൻ കോടതിയിൽ അറിയിച്ചു. ജാമ്യത്തിനായി 5 ലക്ഷം പൗണ്ട് കെട്ടിവെക്കാൻ തയ്യാറാണെന്ന് നീ രവ് മോദി കോടതിയെ അറിയിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. തട്ടിപ്പിന്റെ വ്യാപ്തി, രാജ്യം വിടാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് ജാമ്യപേക്ഷ തള്ളിയത്.
Read Also : നീരവ് മോദി അറസ്റ്റിൽ
ലണ്ടനിൽ ജോലി ചെയ്യാൻ ലഭിച്ച അനുമതി പത്രവും യാത്രാരേഖകളും നിരവ് ഹാജരാക്കിയിരുന്നു. നീ രവ് മോദിയുടെ പാസ്പ്പോർട്ട് നേരെത്തെ പിടിച്ചെടുത്തിരുന്നുവെന്നും ഇപ്പോൾ ഉപയോഗിക്കുന്ന പാസ്പോർട്ട് റദ്ധാക്കിയതാണെന്നും ഇന്ത്യ കോടതിയിൽ വാദിച്ചു .എന്നാൽ താൻ നിയമനുസ്യതമായാണ് ഇന്ത്യയിൽ നിന്ന് ലണ്ടനിൽ എത്തിയതെന്നും ആരോപണങ്ങൾ മാത്രമാണ് തനിക്കെതിരെയുള്ള തെന്നും നിരവ് മോദി കോടതിയിൽ വാദിച്ചു .ഇന്ത്യയിലേക്ക് കയറ്റി വിടരുതെന്നും കോടതിയിൽ . ആവശ്യപ്പെട്ടു.കേസ് വീണ്ടും മാർച്ച് 29 ന് പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here