കശ്മീരില്‍ പ്രദേശവാസികളെ ഭീകരര്‍ ബന്ദികളാക്കി

കശ്മീരില്‍ പ്രദേശവാസികളെ ഭീകരര്‍ ബന്ദികളാക്കി. പത്ത് വയസ് പ്രായമുള്ള കുട്ടിയടക്കം മൂന്നു പേരെയാണ് ബന്ദിയാക്കിയിരിക്കുന്നത്. ഭീകരരുടെ താവളം സൈന്യം വളഞ്ഞു. പ്രദേശത്ത് സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ഇന്ന് പുലര്‍ച്ചെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. വെടിവെയ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു. 24 കാരനായ യശ്പാലാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലായിരുന്നു സംഭവം.
Read more: കാശ്മീരില്‍ ഭീകരാക്രമണം; ഒരു ജവാന് വീര മൃത്യു
അതിനിടെ ബരാമുള്ള ജില്ലയിലെ സോപാറില്‍ പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയും ചെയ്തു. പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. രണ്ട് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here