സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

women raped in ganga shore

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പീഡനമെന്ന് സൂചന. പ്രണയം നടിച്ച് യുവാവ് പീഡിപ്പിച്ച യുവതിയാണ് പ്രസവിച്ചത്. സിപിഐഎം ഓഫീസില്‍ വച്ചായിരുന്നു പീഡനം. സംഭവത്തില്‍ മങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി ഓഫീസില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന പരാതിയുമായി യുവതി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ സിപിഐഎമ്മിന്റെ ഓഫീസില്‍ വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം.
എന്നാല്‍ പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി. ആരോപണ വിധേയനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പ്രതികരിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More