Advertisement

കോവളം,കൊച്ചുവേളി പ്രദേശങ്ങളില്‍ അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി

March 22, 2019
1 minute Read

തിരുവനന്തപുരത്ത് കോവളത്തും കൊച്ചുവേളി തുമ്പ വി.എസ്.എസ്.സിക്ക് സമീപവും കണ്ട അജ്ഞാത ഡ്രോണുകളെപ്പറ്റി അന്വേഷണം തുടങ്ങി. പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നത്. കോവളത്ത് ഇന്നലെ രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55 നാണ് പട്രോളിങ്ങ് പോലീസ് സംഘം ഡ്രോണ്‍ ക്യാമറ പറക്കുന്നത് ആദ്യം കണ്ടത്.ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Read Also; ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വി.എസ്.എസ്.സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായും ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. വിവാഹാവശ്യങ്ങള്‍ക്ക്  ചിത്രങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന സാധാരണ ഡ്രോണുകളേക്കാള്‍ വലിയ ഡ്രോണാണ് കണ്ടതെന്നതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.വിമാനത്താവളത്തിന്റെ റഡാര്‍ സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല. പോലീസിനൊപ്പം ഇന്റലിജന്‍സും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also; ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടു

റോഡുകളിലെ ക്യാമറകള്‍ക്കൊപ്പം സൈബര്‍ പോലീസ് സഹായത്തോടെ ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡ്രോണുകളെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീരപ്രദേശ മേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top