ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാലാണെന്നും എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ കൊടുക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എസ്ഡിപിഐയുടെ വോട്ട് സിപിഎമ്മിന് വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
യുഡിഎഫും എന്‍ഡിഎ യും സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. 5 മണ്ഡലങ്ങളില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്നത് ശരിവെയ്ക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക.ഇടത് മുന്നണിക്ക് കേരളത്തില്‍ ഭൂരിഭാഗം സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര സീറ്റ് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയസാദ്ധ്യത കണക്കിലെടുത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. അതിനാലാണ് എം എല്‍എ മാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here