കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറി പകര്‍പ്പ് പുറത്ത്

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരിക്കും അരുണ്‍ ജെറ്റ്‌ലിക്കും 150 കോടി വീതം നല്‍കിയെന്ന് യെദ്യൂരപ്പയുടെ ഡയറി ഉദ്ധരിച്ച് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടിയാണ് നല്‍കിയത്. രാജ്‌നാഥ് സിങ്ങിന് 100 കോടിയും നല്‍കി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയില്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കിയതായും കാരവന്‍ വ്യക്തമാക്കുന്നുണ്ട്.

ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ പണം നല്‍കിയ തീയതിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2009 ജനുവരി 17ന് പണം നല്‍കിയതായിട്ടാണ് കാരവന്‍ പറയുന്നത്. ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18നാണ്. വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2008 11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More