ചെര്‍പ്പുളശ്ശേരി പീഡനം; പ്രതി പ്രകാശന്‍ അറസ്റ്റില്‍
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പ്രകാശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ തന്നെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കും. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനം നടന്നെന്ന് പെണ്‍കുട്ടി രഹസ്യമൊഴിയിലും ആവര്‍ത്തിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രതി പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനപരാതിയില്‍ ഇന്നലെയാണ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
Read Also; സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി
ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ വ്യക്തത വരുത്താനാണ് സിആര്‍പിസി 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെങ്കില്‍ മാത്രം കേസില്‍ അടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നായിരുന്നു പോലീസിന് ലഭിച്ച ഉന്നതതല നിര്‍ദേശം.
ഈ മാസം 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ഒരു വീടിന് പിന്നിലെ വളപ്പില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുപതുകാരിയായ യുവതിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായിരുന്ന തന്നെ സഹപ്രവര്‍ത്തകന്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നും കോളേജ് മാഗസിന്‍ തയ്യാറാക്കാനെത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ വച്ചും പീഡനം നടന്നുവെന്നുമാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here