രാഹുല്‍ ഗാന്ധി ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോട് മത്സരിക്കാനാണ് വയനാട്ടില്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ മത്സരം എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നതാണ് പ്രധാനം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് അവര്‍ പറയുന്ന പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അത് തീരുമാനിക്കാം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കല്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നും പിണറായി വിജയന്‍ പറയുന്നു.
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ പ്രധാന ശക്തി ഏതെന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിലെ പ്രധാന ശക്തി ഇടതു പക്ഷമാണ്. കേരളത്തിലെ ബിജെപിയോടല്ല, ഇടതുപക്ഷത്തോട് മത്സരിക്കാനാണ് രാഹുല്‍ എത്തുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷത്തോട് മത്സരിക്കാന്‍ വരുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉചിതമാണോ എന്നത് കോണ്‍ഗ്രസ് ആലോചിക്കണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
Read more: ദേശാടനപക്ഷികള്‍ വരുന്നത് കാലാവസ്ഥ മോശമാകുമ്പോള്‍, രാഹുലിന്റെ വരവ് അതുപോലെയെന്ന് കാനം രാജേന്ദ്രന്‍
അതേസമയം, രാഹുല്‍ ഗാന്ധി വരുന്നത് കേരളത്തില്‍ ദേശാടനപക്ഷികള്‍ വന്നുപോകുന്നതുപോലെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അമേഠിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതി രാഹുലിനുണ്ടാകാം. അതുകൊണ്ടാകാം കേരളത്തില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ട്. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് വിവരം. മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് ടി സിദ്ധിഖും വ്യക്തമാക്കിയിട്ടുണ്ട്. എകെ ആന്റണിയോട് രാഹുല്‍ ഗാന്ധി സംസാരിച്ചതായും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here