താന്‍ ബിജെപിയിലേക്കെന്നത് ശുദ്ധ അസംബന്ധമെന്ന് പിജെ കുര്യന്‍

pj kurian

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് പിജെ കുര്യന്‍. മത്സരിക്കണമെങ്കില്‍ അത് കോണ്‍ഗ്രസില്‍ ആകാമായിരുന്നു. താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും പിജെ കുര്യന്‍ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകുന്നോ എന്ന് നേതൃത്വം ചോദിച്ചിരുന്നു. താന്‍ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത് എന്ന സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് അടക്കം ഞാന്‍ വ്യക്തമാക്കിയതുമാണ്. മുകുള്‍ വാസ്നിക്കിനോടും കേന്ദ്ര നേതൃത്വത്തോടുമടക്കം ഞാനിത് വ്യക്തമാക്കി കാര്യവുമാണ്. എനിക്ക് പാര്‍ട്ടിയില്‍ മത്സരിക്കുന്നതിന് യാതൊരു എതിര്‍പ്പും ഇല്ല. ഞാന്‍ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കില്‍ ആന്റോ ആന്റണി ഇടുക്കിയില്‍ മത്സരിച്ചേന. ഇത്തരം വ്യാജ വാര്‍ത്തകള്‍ തന്നെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും പിജെ കുര്യന്‍ ആരോപിച്ചു.

ബിജെപിയിലും സിപിഎമ്മിലും എനിക്ക് സുഹൃത്തുക്കളും ഉണ്ട്. എന്ന് വച്ച് ഞാന്‍ ആ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ പോകുമോ? എനിക്ക് വലിയ ഒരു തെരഞ്ഞെടുപ്പില്‍ അവസരം വന്നതാണെന്നും താന്‍ അത് സ്വീകരിച്ചില്ലെന്നും പിജെ കുര്യന്‍ വ്യക്തമാക്കി. ബിജെപിയില്‍ ആരും എന്നെ സമീപിക്കുകയോ മത്സരിക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top