Advertisement

കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത്

March 25, 2019
Google News 0 minutes Read

കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത് വന്നു. എന്നാൽ പത്താം പട്ടികയിലും വടകരയും വയനാടും ഇല്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ പുറത്തുവിട്ട പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. തമിഴ്‌നാട്, കർണാടക,ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണം.

വയനാട്ടിൽ നേരത്തെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടി സിദ്ദിഖ് മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ രാഹുൽ ഇവിടെ സ്ഥാനാർത്ഥിയാകാൻ സാധ്യതയേറിയതോടെ താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുമെന്ന് സിദ്ദിഖ് അറിയിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന മറ്റൊരു സീറ്റായ വടകരയിൽ തർക്കങ്ങളൊന്നുമില്ലെങ്കിലും വയനാടിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. വടകരയിലെ സ്ഥാനാർത്ഥിയായ കെ മുരളീധരൻ സജീവമായി പ്രചാരണരംഗത്തുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here