രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും; എതിര്‍പ്പുമായി മുതിര്‍ന്ന നേതാക്കള്‍

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വയനാട്ടില്‍ വരുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് അമേഠിയില്‍ തോല്‍വി ഭയന്നിട്ടാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യമാണ് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം ഉള്‍പ്പെടെ അത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചതായാണ് വിവരം. രാഹുല്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേതാക്കള്‍ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. രാഹുല്‍ മത്സരിക്കണമെന്നും മത്സരിക്കേണ്ടതില്ല എന്നുമുള്ള അഭിപ്രായങ്ങളാണ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ മത്സരിക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിലുള്ള കേരള നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
Read more:രാഹുല്‍ വരുമോ, ഇല്ലയോ? ഇന്നറിയാം
അതേസമയം, രാഹുല്‍ മത്സരിക്കില്ല, മത്സരിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു. മത്സരിക്കണോ വേണ്ടയോ എന്ന ആശങ്കയിലാണ് രാഹുല്‍. എന്താണ് രാഹുലിന്റെ മനസിലുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അടുത്ത നേതാക്കളോട് പോലും മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, ഇന്ന് പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് പവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ എന്ന വിഷയം യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് സൂചന. പ്രകടനപത്രിക സംബന്ധിച്ച ചര്‍ച്ചകളാകും യോഗത്തില്‍ ഉണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here