ശാർദാ ഇടനാഴി ഇന്ത്യൻ തീർത്ഥാടകർക്ക് തുറന്ന് കൊടുക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ

ശാർദാ ഇടനാഴി ഇന്ത്യൻ തീർത്ഥാടകർക്ക് തുറന്ന് കൊടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു . കാശ്മീരി പണ്ഡിറ്റുകളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശാർദ ഇടനാഴി.
പാക്ക് അധിന കാശ്മീരിൽ സ്ഥിതി ചെയ്യുന്ന പ്രദേശം തുറന്ന് കൊടുക്കണമെന്ന കാശമീരി പണ്ഡിറ്റുകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. സിഖ് തീർത്ഥാടന കേന്ദ്രമായ കർത്താപൂർ ഇടനാഴി തുറന്ന് കൊടുക്കാൻ തയ്യാറായതിനു പിന്നാലെയാണ് പാക്കിസ്ഥാൻറെ പുതിയ തീരുമാനം.
Read Also : വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ ഓൺലൈൻ സംവിധാനം ആരംഭിച്ചു
അശോക ചക്രവർത്തിയുടെ കാലത്ത് 237 ബിസിയിലാണ് ശാർദാ പീഠ് പണികഴിപ്പിക്കുന്നത്. ഔദ്യോഗികമായി ഇന്ത്യയുടെയും, പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ പ്രദേശത്തെ ‘ശാരദ’ എന്ന ഗ്രാമത്തിലെ ഒരു അമ്പലമാണിത്. ഇത് വെടിനിറുത്തൽ രേഖയ്ക്കു തൊട്ടടുത്തായിട്ടാണ്. ഈ അമ്പലത്തിലെ പ്രതിഷ്ഠ സരസ്വതി (ശാരദ) ദേവിയാണ്. നീലം നദിയുടെ തീരത്ത് പാകിസ്താൻ കൈപ്പിടിയിലാക്കിയ ഇന്ത്യൻ പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here