ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്

ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്. പ്രദേശത്ത് ജൂതന്മാരുള്ളതുകൊണ്ടാണ് ഭീകരാക്രമണ ഭീഷണി. രാജ്യത്തെ ജൂത മേഘലയിലെല്ലാം ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പ്രദേശങ്ങളിൽ കർശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായതിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലെ ജൂത മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് ഇത്തരം ആക്രമങ്ങൾക്കായി ചില സംഘടനകൾ ഒരുങ്ങുന്നുവെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.
Read Also : ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കേസ് നടത്താൻ അഭിഭാഷകനെ വേണ്ടെന്ന് പ്രതി
കേരളത്തിൽ ജൂത മത വിശ്വാസികളുള്ള ഒരു ഇടമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്. ഇന്ന് വിരലിലെണ്ണാവുന്ന ജൂതർ മാത്രമാണ് ഇവിടുള്ളത്. ജൂതപ്പള്ളി അഥവാ സിനഗോഗ് ഫോർട്ട് കൊച്ചിയുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്. പരദേശി പള്ളി എന്നാണ് ഈ പ്രദേശത്തെ പള്ളിയുടെ വിളിപ്പേര്. കേരളത്തിൽ ജൂത ദേവാലയങ്ങൾ വളരെ വിരളമാണ്. ജൂതരുടെ നാല് പിൻഗാമികൾ ജന്മദേശത്തേക്കു മടങ്ങാതെ സിനഗോഗിന്റെ മേൽനോട്ടവുമായി ഫോർട്ട് കൊച്ചിയിൽ ജീവിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here