ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കേസ് നടത്താൻ അഭിഭാഷകനെ വേണ്ടെന്ന് പ്രതി

കേസ് നടത്താൻ അഭിഭാഷകനെ വേണ്ടെന്ന് ന്യൂസിലാൻഡിൽ രണ്ട് പള്ളികളിൽ വെടിവെയ്പ് നടത്തി 50 പേരെ വെടിവെച്ച് കൊന്ന പ്രതി ബ്രെന്റൺ ടാരന്റ്. ശനിയാഴ്ച ടാരന്റിന് വേണ്ടി ഹാജരായ ഡ്യൂട്ടി ലോയർ റിച്ചാർഡ് പീറ്റേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. കേസ് സ്വയം വാദിച്ചോളാമെന്ന് ടാരന്റ് പറഞ്ഞതായി റിച്ചാർഡ് പറഞ്ഞു.

വിചാരണ കോടതി ബ്രെന്റൺ തന്റെ ആശയപ്രചരണത്തിനുള്ള വേദിയാക്കാൻ സാധ്യതയുണ്ടെന്നും ജഡ്ജിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും റിച്ചാർഡ് പീറ്റേഴ്‌സൺ പറഞ്ഞു. കൂട്ടക്കൊലയിൽ പ്രതി യാതൊരു തരത്തിലുള്ള ഖേദപ്രകടനവും നടത്തിയിട്ടില്ലെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

Read Also : നെതര്‍ലന്‍ഡില്‍ വെടിവെപ്പില്‍ ഒരു മരണം; ഭീകരാക്രമണമെന്ന് സംശയം

കൊലപതാക കുറ്റമാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ ബ്രെന്റൺ ടാരന്റിനെതിരെ ചുമത്തിയത്. ഏപ്രിൽ അഞ്ചിന് വീണ്ടും ഹാജരാക്കുമ്പോൾ കൂടുതൽ കുറ്റങ്ങൾ പ്രതിയ്‌ക്കെതിരെ ചുമത്തിയേക്കും.

കഴിഞ്ഞ ദിവസമാണ് ന്യൂസിലാൻഡിലെ മുസ്ലീം പള്ളികളിൽ വെടിവയ്പ്പുണ്ടാകുന്നത്.
ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ പ്രാർത്ഥനകൾക്കായി പതിവിലും തിരക്ക് ഉണ്ടായിരുന്നു. പ്രാർത്ഥന നടക്കുന്നതിനിടെ പള്ളയിൽ കടന്ന അക്രമി വെടിവയ്ക്കുകയായിരുന്നു. 50 പേരാണ് ആക്രമണത്തിൽ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top