നെതര്‍ലന്‍ഡില്‍ വെടിവെപ്പില്‍ ഒരു മരണം; ഭീകരാക്രമണമെന്ന് സംശയം

നെതര്‍ലന്‍ഡിലെ യൂട്രെച്ച് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനു ശേഷം അക്രമി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന ട്രാം ട്രെയിനിനുള്ളില്‍ വെച്ചായിരുന്നു വെടിവെപ്പ്.

Read Also; ന്യൂസിലാന്റിലെ പള്ളികളിൽ ഉണ്ടായ വെടിവെപ്പ്; മരണം 49

സ്ഥലത്തിന്റെ നിയന്ത്രണം മുഴുവനായും ഏറ്റെടുത്തെന്നും സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും യൂട്രെച്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.ന്യൂസീലന്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ മരിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലാണ് അക്രമി സംഘം വെടിവെപ്പ് നടത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top