ന്യൂസിലാന്റിലെ പള്ളികളിൽ ഉണ്ടായ വെടിവെപ്പ്; മരണം 49

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പിൽ മരണം 49 ആയി. ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ പ്രാർത്ഥനകൾക്കായി പതിവിലും തിരക്ക് ഉണ്ടായിരുന്നു. പ്രാർത്ഥന നടക്കുന്നതിനിടെ പള്ളയിൽ  കടന്ന അക്രമി വെടിവയ്ക്കുകയായിരുന്നു.

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് തമിം ഇഖ്ബാൽ വ്യക്തമാക്കി.  വെടിവെയ്പ്പില്‍ നിന്നും തങ്ങൾ  അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നായിരുന്നു തമിമിന്റെ ട്വീറ്റ്.

ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ബംഗ്ലാദേശ് ടീ ഇപ്പോള്‍ ഇവിടെയുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് കളി ഉപേക്ഷിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളെ പോലീസ് പിടികൂടിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.  അറസ്റ്റിലായ നാലു പേരിൽ മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉൾപ്പെടും.

വെടിവെയ്പ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടി. ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top