സർക്കാർ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ ചൗക്കിദാർ എന്നെഴുതി; ബിജെപി എംഎൽഎയ്ക്ക് പിഴ

സർക്കാർ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ ചൗക്കിദാർ എന്നെഴുതിയ ബിജെപി എംഎൽഎയ്ക്ക് പിഴ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേ ഭീ ചൊക്കിദാർ ക്യാമ്പെയിന്റെ ഭാഗമായാണ് എംഎൽഎ രാം ദംഗോർ കാറിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ ചൗക്കിദാർ എന്നെഴുതിയത്.
അതേസമയം, വാഹനത്തിന്റെ മുകളിൽ ചൗക്കിദാർ എന്നെഴുതിയാൽ അതെങ്ങനെ നിയമലംഘനമാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇതെല്ലാം കോൺഗ്രസിന്റെ കളികളാണെന്നും എംഎൽഎ ആരോപിക്കുന്നു.
മധ്യപ്രദേശിലെ ഒരു മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എംഎൽഎ നന്ദകുമാർ സിംഗ് ചൗഹാന സന്ദർശിക്കാൻ പോകുന്നതിനിടെയാണ് എംഎൽഎയുടെ വാഹനം പൊലീസ് തടഞ്ഞുനിർത്തുന്നത്. ഉടൻ പിഴ ചുമത്തുകയാണ്.
മോദി സർക്കാരിനെതിരായ കോൺഗ്രസിന്റെ വിമർശനമായിരുന്നു ചൗക്കിദാർ ചോർ ഹേ എന്ന പരാമർശം. ഇതിനെ മറികടക്കാനാണ് മോദി ചൗക്കിദാർ ക്യാമ്പെയിന് തുടക്കമിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here