ധനുഷ് വിഭാഗത്തിൽപ്പെട്ട തോക്കുകളുടെ ആദ്യ ബാച്ച് ഇന്ന് ജബൽപൂർ ആയുധ ഡിപ്പോയ്ക്ക് കൈമാറും

ധനുഷ് വിഭാഗത്തിൽപ്പെട്ട തോക്കുകളുടെ ആദ്യ ബാച്ച് ഇന്ന് ഓർഡിനൻസ് ഫാക്ടറി ചെയർമാൻ മധ്യപ്രദേശിലെ ജബൽപൂർ ആയുധ ഡിപ്പോയ്ക്ക് കൈമാറും. പാക്കിസ്ഥാന്റെയും ചൈനയുടേയും ഇന്ത്യൻ അതിർത്തികളിലായിരിക്കും ഇവ വിന്യസിപ്പിക്കുക.
ആദ്യ ബാച്ചിലെ ധനുഷ് വിഭാഗത്തിൽപ്പെട്ട ആറ് തോക്കുകളാണ് ഇന്ന് ജബൽപൂർ ആയുധ ഡിപ്പോയ്ക്ക കൈമാറുന്നത്. 36 കിലോ മീറ്റർ ദൂരത്തിലുള്ള ലക്ഷ്യത്തെ വെടിവെച്ചിടാൻ ഈ തോക്കുകൾക്ക് കഴിയും. അതിർത്തി സുരക്ഷയ്ക്കാണ് ഇവ പ്രധാനമായും വിന്യസിപ്പിക്കുക. പർവ്വതങ്ങളിലും നിരപ്പായ പ്രദേശങ്ങളിലും ഒരേ പോലെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് തോക്കിന്റെ രൂപ ഘടന.
പാക്കിസ്ഥാന്റെ പക്കലിൽ ഇത്തരം തോക്കുകൾ നിലവിലുണ്ട്. ഇതോടെ പാക്കിസ്ഥാൻ ഇന്ത്യൻ അതിർത്തികളിൽ നടത്തുന്ന വെടിവെപ്പിന് ശക്തമായ മറുപടി നൽകാൻ സേനയ്ക്ക് കഴിയും.1980 ൽ ബോഫേഴ്‌സ വിഭാഗത്തിൽ പ്പെട്ട തോക്കുകൾ ഇന്ത്യ വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബോഫേഴ്‌സ് അഴിമതി അരോപണത്തെ തുടർന്ന് ഇടപാട് നടക്കാതെ പോകുകയായിരുന്നു. ബോഫേഴ്‌സ് വിഭാഗത്തിലെ തോക്കുകളിൽ മാറ്റം വരുത്തിയാണ് ഇന്ത്യ ധനുഷ് തോക്കുകൾ വികസിപ്പിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here