ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് സര്‍ക്കുലര്‍

treasury

ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് സര്‍ക്കുലര്‍. ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള തിയതി 27 വരെയായി പരിമിതപ്പെടുത്തി. മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ സ്വീകരിച്ചിരുന്ന ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ്.

സാമ്പത്തിക വര്‍ഷാവസാന ദിവസം അര്‍ദ്ധരാത്രിവരെ ട്രഷറി പ്രവര്‍ത്തിക്കുന്ന പതിവു രീതി ഇക്കുറിയുണ്ടാവില്ല മാര്‍ച്ച് 31 വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് പണം നല്‍കുന്ന തിരക്കിനെ തുടർന്നാണ് ട്രഷറി അർധരാത്രി വരെ പ്രവർത്തിച്ചിരുന്നത്. ഇത്തവണ മാര്‍ച്ച് 27 വരെ മാത്രമേ ബില്ല് സമര്‍പ്പിക്കാന്‍ അനുമതിയുള്ളൂ .
27 ന് ശേഷം സമര്‍പ്പിക്കപ്പെടുന്ന ബില്ലുകള്‍ക്ക് പ്രത്യേക ടോക്കണ്‍ നല്‍കി അടുത്ത സാമ്പത്തികവര്‍ഷം പണം നല്‍കാനാണ് നീക്കം . ഇതുസംബന്ധിച്ച നിര്‍ദ്ദേശം ധന സെക്രട്ടറി പ്രത്യേക ഉത്തരവിലൂടെ പുറത്തിറക്കി. വകുപ്പുതലവന്മാർക്ക് പണം മാറാനുള്ള ബില്ലുകൾ 28ന് വൈകിട്ട് 5 വരെ സമർപ്പിക്കാം . സാമ്പത്തിക വര്‍ഷാവസാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ആണ് ക്രമീകരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top