പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച ബോർഡിംഗ് പാസ്സുകൾ പിൻവലിച്ച് ഗോ എയർ

എയർ ഇന്ത്യയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച ബോർഡിംഗ് പാസ്സുകൾ പിൻവലിച്ച് ഗോ എയർ. മോദിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും ചിത്രത്തിന് പുറമെ പാസ്സിൽ ഗുജറാത്ത് സമ്മിറ്റിലെ വിശദാംശങ്ങളും നൽകയിരുന്നു. എയർ ഇന്ത്യ മോദിയുടെ ചിത്രം പതിച്ച ബോർഡിംഗ് പാസ്സ് പിൻവലിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗോ എയറും സമാന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Read Also : എയർ ഇന്ത്യയിൽ തൊഴിലവസരം; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 27
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി. ഈ വർഷം ജനുവരി 18ന് ഗുജറാത്തിൽ നടന്ന സമ്മിറ്റിന്റെ വിശദാംശങ്ങൾ നൽകുന്ന പേപ്പറാണ് ബോർഡിംഗ് പാസ്സിൽ ഉപയോഗിച്ചിരുന്നത്. ഇതിലാണ് മോദിയുടേയും വിജയ് രൂപാണിയുടേയും ചിത്രങ്ങൾ പതിച്ചിരുന്നത്.
നേരത്തെ റെയിൽവേ ടിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here