ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ കണ്ടെത്തി; റോഷന്‍ കസ്റ്റഡിയില്‍

ochira

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുഹമ്മദ്  റോഷന്‍ കസ്റ്റഡിയില്‍. റോഷനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുബൈയില്‍ നിന്നാണ് ഇവരെ കേരള പോലീസ് കണ്ടെത്തിയത്.

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഇരുവരും രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പോലീസ്

പെണ്‍കുട്ടിയെ കാണാതായി ഒമ്പതാം ദിവസമാണ് ഇപ്പോള്‍ പോലീസ്  ഇവരെ കണ്ടെത്തിയിരിക്കുന്നത്.  മുബൈയിലെ ഒരു  ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്വമേധയാ പോയതാണെന്നും. ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും  തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top