ഐപിഎല്‍; സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ipl

ഐപിഎല്ലില്‍ ഇന്ന്  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി കാപിറ്റല്‍സ് പോരാട്ടം.  ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം. മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചാണ്  ഡല്‍ഹി ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്ക് ആദ്യ എവേ മത്സരം കൂടിയാണിത്. ഇരുടീമുകളുടേയും ഈ സീസണിലെ രണ്ടാമത്തെ കളിയാണിത്.

റിഷഭ് പന്താണ് ഡല്‍ഹിയെ കഴിഞ്ഞ കളിയില്‍ തുണച്ചത്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകളടക്കം കാണികളെ ഞെട്ടിച്ചായിരുന്നു പന്തിന്റെ പ്രകടനം  മികച്ച പേസ് ബൗളറായ ജസ്പ്രീത് ബുംറയെ അടക്കം അടിച്ചൊതുക്കിയാണ് പന്തിന്റെ നില്‍പ്. 257.14റാണ് ബുംറയ്ക്ക് എതിരെ പന്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഇന്നലെ നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവനാണ് ജയം. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. രാജസ്ഥാനെ 14 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇന്നത്തെ കളിയില്‍ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും നിര്‍ണായകമാവുക.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top