സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റത് മുപ്പതോളം പേര്‍ക്ക്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് സൂര്യാഘാതമേറ്റത് മുപ്പതോളം പേർക്ക് . വരൾച്ചാ കെടുതി നേരിടാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ReadAlso: കണ്ണൂരിൽ മൂന്ന് പേർക്ക് സൂര്യാഘാതമേറ്റു
കൊടുംചൂടിൽ ഉരുകുകയാണ് കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മുപ്പതോളം പേർക്ക് സൂര്യാഘാതമേറ്റു. വരൾച്ച തടയാൻ സർക്കാർ നടപടികൾ ഊർജിതമാക്കി. പ്രവർത്തനങ്ങൾ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കളക്ടർമാരുമായി സംസാരിച്ചു. എല്ലാ സ്ഥലത്തും കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി കളകടർമാർക്ക് നിർദേശം നൽകി.
പകര്‍ച്ചവ്യാധി പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയൽ. കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ എന്നിവക്ക് മൂന്ന് സമിതി രൂപീകരിക്കും. പകര്‍ച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഡിഎംഒമാർക്ക് മന്ത്രി കെ കെ ശൈലജ നിർദേശം നൽകി.
ReadAlso: സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വയനാട് ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ അതിശക്തമായ ചൂട് രണ്ടു ദിവസം കൂടി തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും താപനില 40 ഡിഗ്രീ സെല്‍ഷ്യസിന് മുകളിലാണ്. കൊല്ലം ജില്ലയില്‍ മാത്രം അഞ്ച് പേര്‍ക്കാണ് ഇന്ന് മാത്രം സൂര്യാഘാതം ഏറ്റത്. അധ്യാപികയായ ഗില്‍ഡ അലക്സ്, റോഡുപണിക്കാരനായ കുഞ്ഞുമോന്‍, വിദ്യാര്‍ത്ഥിയായ റസിയ, വീട്ടമ്മ ദീപ എന്നിവര്‍ക്കാണ് കൊല്ലം ജില്ലയില്‍ പൊള്ളലേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here