താരാട്ടിന്റെ ഈണവുമായി അതിരനിലെ ആദ്യ ഗാനം

song

ഫഹദും സായി പല്ലവിയും താരങ്ങളാകുന്ന അതിരൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. വിനായക് ശശികുമാറിന്റേതാണ്  വരികള്‍. പി.ജയചന്ദ്രനാണ് ഗാനമാലപിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ 125ാമത് ചിത്രമാണ് അതിരന്‍.  ഏപ്രിലിലാണ് റിലീസ്.

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ.  പി.എഫ് മാത്യൂസാണ് തിരക്കഥ. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുദേവ് നായർ, നന്ദു, പി.ബാലചന്ദ്രൻ, ലെന, വിജയ് മേനോൻ, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശർമ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

സായി പല്ലവിയും രഞ്ജി പണിക്കരും എത്തുന്ന ഗാനത്തിന്രെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top