കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയമുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം പ്രബന്ധങ്ങള്‍ക്കായി പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്രസർക്കാർ നിര്‍ദേശത്തിനെതിരെ രാജ്യ വ്യാപക പ്രചരണം

കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയമുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം പ്രബന്ധങ്ങള്‍ക്കായി പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്രസർക്കാർ നിര്‍ദേശത്തിനെതിരെ രാജ്യ വ്യാപക പ്രചരണം. കൊല്‍ക്കത്ത ജാദവ്പൂർ സർവകലാശാലയിലെ അധ്യാപകനായ സുകന്ത ചൌധരിയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. സംഭവത്തിനെതിരെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും ഇന്നലെ രംഗത്തെത്തിയിരുന്നു
മാർച്ച് 13 നാണ് ഗവേഷണ വിഷയങ്ങള്‍ക്ക് നിയന്ത്രണമേർപെടുത്തി കൊണ്ടുള്ള വിജ്ഞാപനമിറങ്ങുന്നത്. അപ്രസക്തമായ വിഷയങ്ങളിലെ ഗവേഷണം നിരുത്സാഹപെടുത്തി, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ സർക്കാർ കേന്ദ്ര സർവകലാശാലകള്‍ക്ക് നിർദേശം നല്‍കിയിരുന്നു. തുടർന്ന് വിഷയത്തില്‍ പ്രതിഷേതിച്ച് കാസർക്കോട് കേന്ദ്ര സർവകലാശാല അധ്യാപിക ബോർഡ് ഒഫ് സ്റ്റഡിസില്‍ നിന്ന് രാജി വച്ചു.
Read Also : ജാമിയ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖ് ഖാന് നല്‍കേണ്ടതില്ല; ആവശ്യം തള്ളി കേന്ദ്രം
ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി പ്രതിഷേധമറിയിക്കുന്ന നിവേദന പത്ര സ്വീകരണം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപടി ഗവേഷക വിദ്യാർത്ഥികളുടെ അക്കാദമിക സ്വാതന്ത്രം നഷ്ടപെടുമെന്നും, അപ്രസക്ത വിഷയങ്ങള്‍ ഏതെല്ലാം ആണെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം എന്താണെന്നും പ്രചാരണത്തിനു തുടക്കം കുറിച്ച ജാദവ്പൂർ സർവകലാശാലയിലെ അധ്യാപകന്‍ സുകന്ത ചൌധരി പറഞു. കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും ഇന്നലെ രംഗത്തെത്തിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here