ബാര്‍ട്ടന്‍ഹില്‍ കൊലപാതകം; മുഖ്യപ്രതി ജീവന്‍ കീഴടങ്ങി

തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ കോളനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ഗുണ്ടയായ ജീവനാണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് എ സി എ സി പ്രദീപ് കുമാറിന് മുന്‍പാകെയാണ് ഇയാള്‍
കീഴടങ്ങിയത്. സംഭവം നടന്ന് നാലാമത്തെ ദിവസമാണ് ജീവന്‍ പൊലീസില്‍ കീഴടങ്ങുന്നത്. ഇയാളെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസ് പഴികേട്ടിരുന്നു.
Read more: തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ യുവാവിനെ വെട്ടിക്കൊന്നു
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാര്‍ട്ടന്‍ഹില്‍ കോളനിയില്‍ കെ എസ് അനി കൊല്ലപ്പെട്ടത്. ജീവനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി. അനിയും ജീവനും നിരവധി കേസുകളിലെ പ്രതിയും ഗുണ്ടലിസ്റ്റില്‍പ്പെട്ടവരുമാണ്. ഗുണ്ടാകുടിപ്പകയും ഏതാനും മാസം മുന്‍പ് ജീവന്റെ വീട് കയറി അനി ആക്രമിച്ചതിന്റെ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here