ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഹൈദരാബാദ് സൺറൈസേഴ്‌സിനെ നേരിടും. ആദ്യ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇരുടീമുകളും ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഡേവിഡ് വാർണർ, വിജയ്ശങ്കർ തുടങ്ങിയവരിൽ പ്രതീക്ഷയർപ്പിച്ചാണ് സൺറൈസേഴ്‌സ് സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബാറ്റിങ്ങിൽ അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്‌സ് എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷകൾ. രാത്രി 8 ന് ഹൈദരാബാദിലാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top