പ്രധാന തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെയെന്ന് കുമ്മനം രാജശേഖരൻ

തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പുന:പരിശോധനാ ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനം വന്ന ശേഷം ഓർഡിനൻസിനെക്കുറിച്ച് പ്രതികരിക്കാമെന്നും കുമ്മനം വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് എൽഡിഎഫിനും യുഡിഎഫിനും മറുപടി നൽകാൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞെന്നും എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കുമ്മനം പറഞ്ഞു.

Read Also;  പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു; ശ്രീധരന്‍പിള്ളയെ തള്ളി കെ സുരേന്ദ്രന്‍

രണ്ട് കൂട്ടരും ബിജെപിയെ തോൽപ്പിക്കാൻ നടക്കുകയാണ്. ശബരിമല വിഷയത്തിൽ സിപിഎം ഒറ്റപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പ്രേരണ കുമാരിയുടെ കാര്യം പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. വരാണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയ്ക്കാണ് കുമ്മനം നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ കുമ്മനത്തിനൊപ്പം എത്തിയിരുന്നു. കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കുമ്മനം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top