നാഷണൽ ഹെറാൾഡ് കേസ് ഏപ്രിൽ 23 ലേക്ക് മാറ്റി

നാഷണൽ ഹെറാൾഡ് കേസ് ഏപ്രിൽ 23 ലേക്ക് മാറ്റി. സോണിയാഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെയും യംഗ് ഇന്ത്യ കമ്പനിയുടേയും ആദായ നികുതി ഫയലുകൾ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഗാന്ധി കുടുംബം അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
സോണിയാ ഗാന്ധിക്കും, മകൻ രാഹുൽ ഗാന്ധിക്കുമെതിരേ സുബ്രമണിയൻ സ്വാമി ഡെൽഹി ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന ഒരു കേസാണ് നാഷണൽ ഹെറാൾഡ് കേസ്. സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
Read Also : രാഹുൽ വയനാട്ടിൽ മത്സരിക്കരുത്; സമ്മർദ്ദവുമായി സ്റ്റാലിനും
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ , 269T വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിക്കുന്നു.
2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here