ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കണ്ട് പോയ സംഭവം; പെണ്‍കുട്ടി പീഡനത്തിന് ഇരയായി

ഓച്ചിറയില്‍ തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. വൈദ്യ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം ഉള്ളത്.  മുബൈയില്‍ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പോലീസ് കസ്റ്റഡിയില്‍ ഉള്ള മുഹമ്മദ് റോഷന് എതിരെ പോലീസ് കേസ് എടുത്തു.

പെൺകുട്ടിയ്ക്ക് 18വയസ്സ് പൂർത്തിയായിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ ജനനതീയ്യതി 17-09-2001 ആണെന്നാണ് രേഖകൾ കാണിക്കുന്നത്.  പ്രതികൾക്ക് എതിരെ പോക്സോ കേസ് നിലനിൽക്കും. പോലീസിന് മുമ്പാകെ രക്ഷിതാക്കൾ ഹാജരാക്കിയ സ്ക്കൂൾ രേഖകളാണ്  കുട്ടിയുടെ വയസ് സംബന്ധിച്ച വ്യക്തത നല്‍കിയത്. പെണ്‍കുട്ടിയെ കാണാതായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് സംഘം റോഷനേയും പെണ്‍കുട്ടിയേയും മുബൈയിലെ ഒരു ചേരിയില്‍ നിന്ന് പിടികൂടിയത്. സ്വമേധയാ പോയതാണെന്നും, ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും,  തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. സിപിഐ മേമന തെക്ക്  ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകനാണ് റോഷന്‍.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More