സഞ്ജു സാംസണ് സെഞ്ച്വറി

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ സെഞ്ച്വറി നേടി. 54 പന്തിലാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. ഇതോടെ രാജസ്ഥാൻ റോയൽസണിന്റെ സ്‌കോർ 198-2 ആയി. സൺറൈസേഴ്‌സ ഹൈദരാബാദാണ് എതിരാളികൾ.

ഈ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു നേടിയിരിക്കുന്നത്. എന്നാൽ ഐപിഎല്ലിൽ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.

ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 70 റൺസ് കരസ്ഥമാക്കിയിട്ടുണ്ട്. 49 പന്തിലാണ് രഹാനെ ഈ സ്‌കോർ കരസ്ഥമാക്കിയത്. സഞ്ജുവിന് മികച്ച പിന്തുണയായിരുന്നു ക്യാപ്റ്റൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top