ബിജെപിയുമായി ഉണ്ടായിരുന്ന ഭിന്നതകളെല്ലാം പരിഹരിച്ചെന്ന് ഉദ്ധവ് താക്കറെ

ബിജെപിയുമായി ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. ശിവസേനയും ബിജെപിയും തമ്മിലുണ്ടായ തർക്കങ്ങളൊക്കെ ഇനി പഴയ കഥയാണ്.

താൻ ബിജെപി നേതാക്കൾക്കൊപ്പം വേദിയിലെത്തിയത് പലരെയും സന്തോഷിപ്പിക്കുന്നുണ്ടാകാം. എന്നാൽ അതേ സമയം തന്നെ ഇത് മറ്റു ചിലരെ അസ്വസ്ഥരാക്കിയേക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയും ശിവസേനയും പരസ്പരം പോരടിക്കുകയും വിമർശിക്കുകയും ചെയ്തതിൽ പലരും സന്തോഷിച്ചിരുന്നു. എന്നാൽ പ്രശ്‌നങ്ങളെല്ലാം തീർന്നെന്നും ഇനി ഒരേ മനസ്സോടെ ബിജെപിയും ശിവസേനയും മുന്നോട്ടു പോകുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top