പാറശാലയില്‍ കര്‍ഷകന്‍ പാടത്ത് കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം പാറശാലയില്‍ കര്‍ഷകന്‍ പാടത്ത് കുഴഞ്ഞു വീണ് മരിച്ചു. മുറിയതോട്ടം സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

ദേഹത്ത് പലയിടങ്ങളിലായി പൊള്ളലേറ്റ പാടുകളുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തളര്‍ന്നു വീണ ഉണ്ണികൃഷ്ണനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ച്ച ഈ പ്രദേശത്ത് തന്നെ മറ്റൊരു കര്‍ഷകനും സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണ് മരിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top