അപ്ലാസ്റ്റിക് അനീമിയയുടെ പിടിയിലമർന്ന് നിബാഷ് എന്ന 26 കാരൻ; ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മജ്ജ മാറ്റിവയ്ക്കണം; തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കുടുംബം

അപ്ലാസ്റ്റിക് അനീമിയ എന്ന രോഗത്തോട് മല്ലിട്ട് ജീവതം തള്ളി നീക്കുകയാണ് തൃശൂർ അരിമ്പൂർ സ്വദേശി നിബാഷ്. 26കാരനായ നിബാഷിന് മജ്ജമാറ്റിവെച്ചാലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവു എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. കടുത്ത സാമ്പത്തിക പരാധീനതയുള്ളതിനാൽ തുടർ ചികിത്സ മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം.
26കാരനായ നിബാഷിന് മുന്നിൽ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ വേറെ പോംവഴികളില്ല. അപ്ലാസ്റ്റിക്ക് അനീമിയ എന്ന രോഗം പിടിമുറുക്കിയതോടെ വേദന സഹിച്ചും ഉറക്കം ഇല്ലാതെയും ഈ യുവാവ് ജീവിതം തള്ളിനീക്കുകയാണ്. ഒരു ഐസ് ക്രീം കമ്പനിയിൽ ജോലി നോക്കിയിരുന്ന നിബാഷിന്റെ ശരീരത്തിലെ രക്താണുക്കളുടെ തോത് കുറയുന്നതോടൊപ്പം ശരീരം ഭാരം കുറയുകയുമാണിപ്പോൾ. മജ്ജ മാറ്റിവെക്കാൻ 35 ലക്ഷം രൂപയോളം ചിലവ് വരും എന്നാണ് ഡോക്ടർമാർ പറയുന്നത്.
അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൽ അമ്മ ശ്വാസകോശ സംബസമായ അസുഖമുള്ളയാളാണ്. തയ്യൽ ജോലിയിലൂടെ പിതാവ് കണ്ടെത്തുന്ന വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത് . മകന് വന്ന് ചേർന്ന അസുഖത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ഈ അച്ഛന്റെ കണ്ംമിടറും
മുൻപുണ്ടായിരുന്ന വീട് പാടെ പ്രളയത്തിൽ മുങ്ങിയതോടെ വാടക വീട്ടിലാണ് നിബാഷും കുടുംബവും താമസിക്കുന്നത്. ഇനി ഈ യുവാവിന് ജീവിതത്തിലേക്ക് മടങ്ങാൻ സുമനസുകളുടെ സഹായം കൂടിയേ തീരു.
Ac number: 0437053000047199
IFSC:SIBL0000437
NIBASH – +91 99613 45402
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here