ബംഗ്ലാദേശ് രൂപീകരണം ഇന്ദിരയുടെ നേട്ടമെങ്കിൽ ബാലാക്കോട്ട് മോദിയുടെ നേട്ടം; രാജ്‌നാഥ് സിങ്

ബംഗ്ലാദേശ് രൂപീകരണം ഇന്ദിരാ ഗാന്ധിയുടെ നേട്ടമായി കാണാമെങ്കിൽ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം മോദിയുടെ നേട്ടമായി കാണാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യമാണ് 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെ രണ്ടായി പകുത്ത് ബംഗ്ലാദേശ് ഉണ്ടാക്കാൻ സഹായിച്ചത്.

ഇതിന്റെ പേരിൽ അടൽ ബിഹാരി വാജ്‌പേയ് ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ചിട്ടുണ്ടെന്നും രാജ്യം മുഴുവൻ ഇന്ദിരയെ പ്രകീർത്തിച്ചുവെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.പുൽവാമ ഭീകരാക്രമണത്തിൽ നാൽപ്പത് സൈനികർ കൊല്ലപ്പെട്ടപ്പോൾ സൈന്യത്തിന് അവർക്ക് ഇഷ്ടമുള്ള രീതിയിൽ തിരിച്ചടിക്കാൻ മോദി അനുവാദം നൽകുകയാണ് ചെയ്തത്. അതിന്റെ പേരിൽ എന്തു കൊണ്ടാണ് പ്രധാനമന്ത്രിയെ പ്രശംസിക്കരുതെന്ന് പറയുന്നത്. ഇത്രയും ധീരമായ നിലപാട് എടുത്തിട്ടും നമ്മുടെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് അഭിനന്ദിക്കപ്പെടാത്തത് എന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top