തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാര്‍; വിജയത്തില്‍ ആശങ്കയില്ലെന്ന് പിണറായി വിജയന്‍

pinarayi vijayan returned to kerala after treatment

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണ്. രാഹുല്‍ ഗാന്ധി എത്തുന്നതോടെ മത്സരം ഇടതിനെതിരാണെന്ന് വ്യക്തമായി. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ആണെന്നു പറയുന്നവര്‍ കേരളത്തില്‍ ഇടതിനെതിരെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരാണെന്ന് ആരെങ്കിലും പറയുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

Read more: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

പരാജയപ്പെടുത്തേണ്ട കക്ഷിയാണ് സിപിഐഎം എന്ന സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധി വരുന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ മുന്നണി ഉദ്ദേശിക്കുന്നില്ല. സിപിഐ ആണ് വയനാട് മത്സരിക്കുന്നത്. നല്ല സ്ഥാനാര്‍ത്ഥിയാണ് നിലവില്‍ പാര്‍ട്ടി വയനാട് നിര്‍ത്തിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇത് കേരളമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നന്നായറിയാം. സംസ്ഥാന സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഇല്ല. ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയവും നിലവില്‍ നിലനില്‍ക്കുന്നില്ല. ദേശീയ രാഷ്ട്രീയം തന്നെയാണ് പ്രധാന പ്രചാരണ വിഷയം. ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യില്ല. തിരിച്ചടി മാത്രമായിരിക്കും ഉണ്ടാവുക.സമദൂരം എന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top