Advertisement

‘ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

March 31, 2019
Google News 1 minute Read

ഞാനും കാവൽ എന്ന ക്യാംപെയിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ജനങ്ങളുമായി സംവദിച്ചു. ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.രാജ്യത്തിലെ 500 കേന്ദ്രൾ പരിപാടിയക്കായി ഒരുക്കിയിരുന്നു. രാജ്യത്തിലെ വിവിധ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകി.

, ഞാനും കാവൽക്കാരൻ എന്ന ബി.ജെ പി യുടെ തെരെഞ്ഞെടുപ്പ് ക്യാംപെയിന്റെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ബി ജെ പി പ്രവർത്തകരോട് തത്സമയം സംസാരിച്ചത്. ഖജനാവിൻ തൊടാൻ അഴിമതിക്കാരെ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അഴിമതിയിൽ നിന്ന് രാജ്യത്തിന്റെ സംരക്ഷിക്കുമെന്നും പറഞ്ഞു. ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.ഇവർ ഓരോ തെരെഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണ്.  കാവൽക്കാരൻ എന്നത് കേവലമൊരു യൂണിഫോമല്ല. അത് ഒരു മനോഭാവമാണ്. രാജ്യത്തിലെ ഓരോ ജനങ്ങളും കാവൽക്കാരനാണെന്നും പ്രധാനമന്ത്രി ‘ പറഞ്ഞു.

Read Also : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; നരേന്ദ്ര മോദി വന്നാലും ഭീഷണിയില്ലെന്ന് രമേശ് ചെന്നിത്തല

ബാലാകോട്ട പ്രത്യാക്രമണം, ശക്തി മിസൈൻ പരീക്ഷണം എന്നിവയെ സംബന്ധിച്ച ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം നൽകി. കേരളത്തിലെ ബൂത്തുകളിലടക്കം 500 കേന്ദ്രങ്ങളിലെ ബിജെപി പ്രവർത്തകരോടാണ് പ്രധാനമന്ത്രി തൽസമയം സംസാരിച്ചത് .

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here