Advertisement

തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് പതിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

March 31, 2019
Google News 0 minutes Read

കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുപ്പൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബസിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്നോ മലയാളികളുടെ പേര് വിവരങ്ങളോ ലഭ്യമായിട്ടില്ല. അടിയന്തരമായി സംഭവസ്ഥലത്ത് എത്താന്‍ കെഎസ്ആര്‍ടിസി സംഘത്തോട് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here