Advertisement

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് കുമ്മനം; കോണ്‍ഗ്രസിന്റെ അപചയമെന്ന് ശ്രീധരന്‍പിള്ള

March 31, 2019
Google News 0 minutes Read

രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് സുനിശ്ചിതമാണ്. കോണ്‍ഗ്രസിന് ദേശീയ വീക്ഷണമില്ല. ദേശീയ രാഷ്ട്രീയ കക്ഷി ബന്ധങ്ങള്‍ വിസ്മരിച്ചു കൊണ്ടുള്ള നീക്കമാണിതെന്നും കുമ്മനം ട്വന്റി ഫോറിനോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. സിപിഐഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നും കുമ്മനം കുറ്റപ്പെടുത്തി.

അതേസമയം, മുസ്ലീം ലീഗിനെ ആശ്രയിച്ച് പാര്‍ലമെന്റിലേക്ക് എത്തേണ്ട ഗതികേട് രാഹുല്‍ ഗാന്ധിക്കുണ്ടായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കാണിക്കുന്നത് കോണ്‍ഗ്രസിന്റെ അപചയത്തെയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. വയനാട്ടിയെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റണമോയെന്ന് ബിഡിജെഎസുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിളള തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ബിഡിജെഎസിലും ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹവുമായി ജില്ലാ നേതൃത്വം ഫോണില്‍ സംസാരിച്ചതായും സൂചനകള്‍ പുറത്തുവന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കുമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here