കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; 11 പേർ അറസ്റ്റിൽ

11 arrested in connection with spreading nude pice of children

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തുന്നു. സംഭവത്തിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇന്റർപോൾ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

Read Also : ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മുഖപേജില്‍ ഹാര്‍ദിക് പട്ടേലിന്റെ വിവാദ ലൈംഗീക വീഡിയോ ചിത്രം

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി ചിത്രങ്ങൾ വെബ്‌സൈറ്റുകളിലുണ്ട്. സ്ഥിരമായി കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും അപ്ലോഡ് ചെയ്യുന്നവരും പ്രചരിപ്പിക്കുന്നവരും പിടിയിലാകും. എ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top