Advertisement

ശത്രുരാജ്യങ്ങളുടെ റഡാർ വിവരങ്ങൾ ചോർത്താൻ ആകാശത്തെ ചാരക്കണ്ണ്; എമിസാറ്റ് വിക്ഷേപിച്ചു

April 1, 2019
Google News 1 minute Read

ഡിആർഡിഒ വികസിപ്പിച്ച ഉപഗ്രഹം എമിസാറ്റിന്റെ വിക്ഷേപിച്ചു. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക.

ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും.

കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമാണം ഡിഫൻസ് എലക്ട്രോണിക് റിസർച്ച് ലാബിൽ നടന്നത്. 201314 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് എമിസാറ്റിനെ പറ്റി പരാമർശം ഉണ്ടായിരുന്നത്. എട്ടുവർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി.

അതിർത്തികളിൽ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും. എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുൾപ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here