തുഷാർ വെള്ളാപ്പള്ളി രാഹുലിനെതിരെ മത്സരിക്കും

thushar vellappally to contest against rahul gandhi

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി. അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തുഷാർ ലോകസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ബിജെപി സംസ്ഥാന ദേശീയ നേതൃതങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

‘ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു. ഊർജസ്വലനായ യുവ നേതാവായ അദ്ദേഹം സാമൂഹ്യ നീതിയും പുരോഗതിയും നടപ്പാക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു. ‘ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് നേരത്തെ തന്നെ തുഷാർ സൂചനകൾ നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top