Advertisement

സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ; കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

April 2, 2019
Google News 0 minutes Read

കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ നൽകിക്കൊണ്ടാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. തങ്ങൾ അധികാരത്തിലെത്തി ആദ്യ ദിനം തന്നെ റഫാൽ കരാറിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക കമ്മിറ്റി അംഗമായ ബാലചന്ദ്ര മംഗേക്കർ പറഞ്ഞു. ഇത് പത്രികയിൽ ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. മോദി സർക്കാരിന്റെ കീഴിൽ 4.70 കോടി ജോലികൾ നഷ്ടപ്പെട്ടു. കർഷക പ്രശ്‌നവും ഗുരുതരമാണ്. ന്യായ് പദ്ധതിയെ കുറിച്ചും പരാമർശമുണ്ട്. ഇതിന് പുറമെ, എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ, ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here