പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം

പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം.  പത്തു ദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം. പെരിയ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്‌ണൻ, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണൻ, മാതാവ് ലളിത എന്നിവരാണ് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നൽകിയത്. ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. പത്തു ദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം. മാത്രമല്ല ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സി.ബി.ഐക്കും കോടതി നിർദേശം നല്‍കി. ഹര്‍ജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും.

Read Also : പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍

അതേസമയം ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും ആരോപിക്കുന്ന ഹര്‍ജിയില്‍ കാസര്‍കോട് എംപിയും എംഎല്‍എയും ഒന്നാം പ്രതിയായ പീതാംബരന്റെ വീട് സന്ദര്‍ശിച്ചതും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്ജി‍യില്‍ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top