വിജയരാഘവന്റെ പരാമര്‍ശത്തില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കും; പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റമില്ലെന്ന് യെച്ചൂരി

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാമര്‍ശം സിപിഐഎം സംസ്ഥാന ഘടകം പരിശോധിക്കും. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
വിജയരാഘവന്‍ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കും. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ല. പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റമില്ലെന്നും യെച്ചൂരി പറഞ്ഞു.
Read more: എ വിജയരാഘവന്റെ വിവാദ പരാമര്‍ശം; തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും
അതേസമയം, രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഡിവൈഎസ്പി, ഐജിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here